കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. എം.കെ മുനീറാണ് ഉപനേതാവ്.കെ.പി.എ മജീദിനെ നിയമസഭാ കക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.
എംഎൽഎ സ്ഥാനം രാജി വെച്ച് ലോക്സഭയിലേക്ക് മത്സരിക്കുന്നതു വരെ കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു ലീഗിൻറെ നിയമസഭാ കക്ഷി നേതാവ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടെങ്കിലും ലീഗ് കോട്ടകള്‍ക്ക് ഇളക്കം വന്നില്ലെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.
ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ലീഗാണെന്നും നേതൃത്വം അവകാശപ്പെട്ടു