തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധനവില വർധിച്ചു

0
26

രാജ്യത്തെ നിയമസഭാ  തെരഞ്ഞെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി ഫലം വന്നതിന് തൊട്ടുപിറകെ ഇന്ധനയും വർധിച്ചു തുടങ്ങിയിരുന്നു. ഇന്ന് പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തലസ്ഥാനത്ത്  ഒരു ലിറ്റര്‍ പെട്രോളിന് 93.25 രൂപയും  ഡീസലിന് 86.45 രൂപയുമായി.കൊച്ചിയില്‍ ഡീസലിന് 86.14 രൂപയും പെട്രോളിന് 91.37 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്.