ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ഓറഞ്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, രണ്ട് ഡോസെടുത്തവർക്ക് പച്ച സർട്ടിഫിക്കറ്റ്

0
44

കുവൈറ്റ് സിറ്റി:  ആദ്യ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കായി പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി കുവൈത്തിലെ ആരോഗ്യ മന്ത്രാലയം . ഓറഞ്ച് നിറത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് ആദ്യ ഡോസ് സ്വീകരിച്ചവർക്ക് നൽകുക. രണ്ട് ഡോസുകളും പൂർത്തിയാക്കിയവർക്ക് പച്ച  നിറത്തിലുള്ള  സർട്ടിഫിക്കറ്റ് നൽകും. രോഗം ബാധിച്ച ശേഷം വാക്സിനേഷന്റെ ആദ്യ ഡോസ് ലഭിച്ചവർക്കും പച്ച നിറത്തിലുള്ള സർട്ടിഫിക്കറ്റ് ആണ് നൽകുക . മന ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴിയാണ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുക. വരും നാളുകളിൽ ഇവ ഉപയോഗിച്ച് യാത്രചെയ്യുകയും ഷോപ്പിങ് മാളുകളിലും സിനിമ തീയേറ്ററുകളിലുംംം സന്ദർശിക്കുകയും ചെയ്യാം.