കോവിഡ് അതിവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്കും വിദേശ രാജ്യങ്ങളിലെ സംഘടനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ മരുന്നും മറ്റ് ആരോഗ്യ സാമഗ്രികളും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ച് കഴിഞ്ഞ മെയ് 3ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി നോര്‍ക്കാ റൂട്ട്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഈ ഇറക്കുമതികള്‍ക്ക് തീരുവ ഈടാക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തേക്ക് ഏതെല്ലാം മരുന്നുകളും ഉപകരണങ്ങളുമാണ് ഇറക്ക്‌മതി ചെയ്യാന്‍ സാധിക്കുക എന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിന് മുന്‍പായി ഇക്കാര്യം നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ്സില്‍ റോസ്‌പോണ്‍,് സെല്‍ രൂപീകരിക്കും lks.norka@kerala.gov.in എന്ന വിലാസത്തിലോ താഴെ കൊടുത്തിരിക്കുന്ന ഉദ്യോഗസ്ഥരുമായോ ബനധപ്പെടാം.
1 അജിത് കോളശ്ശേരി , അഡീ. സെക്രട്ടറി&റിക്രൂട്ട്‌മെന്റ് മാനേജര്‍ 91 7907736778
2 ശ്രീലത, അസിസ്‌റ്റന്റ് മാനേജര്‍ – 91 9400667411
3 ബിപിന്‍ കുമാര്‍ ആര്‍ വി, അസിസ്റ്റന്റ് മാനേജര്‍ – 91 9562455113
4 മോനിഷ നായര്‍, അസിസ്‌റ്റന്റ് – 91 944630339