കുവൈത്ത് സിറ്റി: കുവൈത്ത് അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് അനധികൃത മദ്യ നിർമാണം നടത്തിയ ഏഷ്യൻ വംശജർ അറസ്റ്റിൽ. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരാണ് പോലീസിൻറെ പിടിയിലായത്.
ഹവാലി ഡയറക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. 5 വ്യത്യസ്ത അപ്പാർട്ടുമെന്റുകളിലായി പ്രതിദിനം 1000 കുപ്പി മദ്യം ഇവർ ഉത്പാദിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.