കുവൈത്ത് സിറ്റി: നിയന്ത്രണം നഷ്ടപ്പെട്ട് തകർന്ന ചൈനീസ് റോക്കറ്റായ ലോങ്ങ് മാർച്ച് 5ബിയുടെ അവശിഷ്ടങ്ങൾ കുവൈത്ത് അടക്കമുള്ള അറബ് രാജ്യങ്ങൾക്ക് മേൽ പതിക്കില്ല എന്ന് വിദഗ്ധർ വ്യക്തമാക്കി. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, കുവൈത്ത്, എമിറേറ്റ്സ്, ഖത്തർ, ബഹ്‌റൈൻ, ലെബനൻ, യെമൻ. എന്നീ 6 രാജ്യങ്ങളിൽ റോക്കറ്റ് അവശിഷ്ടങ്ങൾ പതിക്കുന്നതിൽ നിന്ന് പൂർണമായി സുരക്ഷിതമാണ് എന്നും അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം വ്യക്തമാക്കി
ചൈനീസ് മിസൈലിന്റെ അവശിഷ്ടങ്ങൾ ഇന്ന് വൈകുന്നേരത്തോടെ നാല് തവണയായി അറബ് പ്രദേേശങ്ങൾക്ക് മുകളിലൂടെ കടന്നുപോകുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം വെളിപ്പെടുത്തി.
21:30 ന് അറേബ്യൻ ഗൾഫിൽ ഗൾഫ് രാജ്യങ്ങൾക്ക് മുകളിലൂടെ ഇവിടെ അവശിഷ്ടങ്ങളുടെ ആദ്യഘട്ടം കടന്നു പോകും. രണ്ടാമത്തേത് 23:03 ന് ഈജിപ്തിനെയും ലെവാന്റിനെയും മറികടന്നു പോോകും. മൂന്നാമത്തെയും നാലാമത്തെയും അർദ്ധരാത്രിയോടെ അറബ് മഗ്‌രിബിനെ മറികടന്ന് പോകും.
ചൈനീസ് മിസൈൽ വീഴുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ യുഎസ് സൈന്യം തുർക്ക്മെനിസ്ഥാനെ ചേർത്തു. കുവൈത്ത് സമയം ഞായറാഴ്ച രാവിലെ 7, 19 മിനിറ്റിനു, 8 മണിക്കൂർ മുൻപോ ശേഷമോ മിസൈൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമെന്ന് അമേരിക്കൻ എയ്‌റോസ്‌പേസ് കോർപ്പറേഷൻ വ്യക്തമാക്കി.വടക്കൻ ന്യൂസിലാന്റിനടുത്തുള്ള അന്തരീക്ഷത്തിലേക്കാകാണ് മിസൈൽ പ്രവേശിക്കുക എന്നാണ് കണക്കാക്കകപ്പെടുന്നത് .
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മിസൈലിൽ അവശിഷ്ടങ്ങളിൽ മിക്കതും കത്തിപ്പോക്കും എന്നതിനാൽ വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയില്ലെന്ന് ഇന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.