വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പേരുകളിൽ പിശക് ; പിഴവുകൾപരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

0
15

കുവൈത്ത് സിറ്റി: പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ സർട്ടിഫിക്കേറ്റുകൾ നൽകാൻ തുടങ്ങിയെങ്കിലും, സർട്ടിഫിക്കറ്റുകളിൽ  ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളിൽ  പിഴവുകൾ ഉള്ളതായി വ്യാപകമായി പരാതി ഉയർന്നു.

കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനോ സിനിമാ തിയേറ്ററുകൾ ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പാസ്‌പോർട്ടുകളിലും സിവിൽ ഐഡിയിലും ഉള്ള പേരുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സർട്ടിഫിക്കറ്റിലെ ഇംഗ്ലീഷ് പേരുകൾ തമ്മിലുള്ള  വ്യത്യാസം  മൂലം ഇവ അംഗീകരിക്കപ്പെടില്ല എന്ന ഭയമാണ് മിക്കവരിലും ഉള്ളത്.  സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ലഭ്യമല്ലെന്നാണ് മറ്റൊരു പരാതി.

പാസ്‌പോർട്ടുകളിലും സിവിൽ ഐഡി കാർഡിലുമുള്ള പേരിൽ നിന്നും സർട്ടിഫിക്കറ്റിലെ പേരിലുള്ള വ്യത്യാസങ്ങൾ, പൗരന്മാർക്കും പ്രവാസികൾക്കും വിമാനത്താവളങ്ങളിലോ ലാൻഡ് പോർട്ടുകളിലോ ചെക്ക്-ഇൻ ചെയ്യുമ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം എന്നും കണക്കാക്കപ്പെടുന്നു. ഈദിനുശേഷം രാജ്യത്ത്  വിമാനത്താവളങ്ങളും വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കും എന്നിരിക്കെ പലരിലും ഇത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട് .

വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തി.  വാക്സിനേഷന്റെ രണ്ട് ഡോസുകൾ ലഭിച്ചവർക്കും ,  കൊറോണ ഭേദമായതിനുശഷം ആദ്യ ഡോസ് സ്വീകരിച്ച വർക്കും നൽകിയ വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ  പിശകുകൾ തിരുത്തുന്നതിനായി ആയി  MoH- ന്റെ സാങ്കേതിക ടീമുകൾ പ്രവർത്തനമാരംഭിച്ചു

ഇതുമായി ബന്ധപ്പെട്ട പരാതികൾ  കുവൈത്ത് വാക്സിനേഷൻ സെന്ററിലെ ഹാൾ 5 ലെ എൻക്വയറി വിഭാഗത്തിൽ നൽകാവുന്നതാണ്.