മോദി, അമിത് ഷാ എന്നിവരെ വിമര്‍ശിച്ചു; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്

0
17

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്. ഇന്നലെ രാത്രിയാണ് ഫേസ്ബുക്ക് വിലക്ക് വന്നതെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്നു ആരോപിച്ചാണ് നടപടി.അമിത് ഷായെയും കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെയും കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇവ രണ്ടും തനിക്ക് വാട്‌സാപ്പില്‍ അയച്ചു കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പും തനിക്ക് ഫേസ്ബുക്കിന്റെ താക്കീത് കിട്ടിയിരുന്നതായി സച്ചിദാനന്ദന്‍ പറയുന്നു.