പ്രവാസി അധ്യാപകരെ തിരികെ എത്തിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പദ്ധതി തയ്യാറാക്കി

0
30

കുവൈത്ത് സിറ്റി:  രാജ്യത്തിന് പുറത്ത് കുടുങ്ങിപ്പോയ  അദ്ധ്യാപകരുടെ മടങ്ങിവരവിനായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക  പദ്ധതി തയ്യാറാക്കുന്നുു . 2100 പ്രവാസി അധ്യാപകരെ മടക്കിക്കൊണ്ടു വരുന്നതിനു വേണ്ടിയാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ അദ്ധ്യാപകർ തിരിച്ചെത്തി അവരവരുടെ ക്ലാസ്സുകൾ പുനരാരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ അധ്യാപകരെയെല്ലാം തിരിച്ചെത്തിക്കാനും അവരിൽ ആരുടെയും സേവനം അവസാനിപ്പിക്കാതിരിക്കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തു, സിവിൽ സർവീസ് ബ്യൂറോയുടെ നിയമോപദേശത്തെ കൂടെ അടിസ്ഥാനമാക്കിയാണ് ഇത്.