കെ ആർ ഗൗരിയമ്മ അന്തരിച്ചു

0
22

മുന്‍മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം.

. 1919 ജൂലൈ 14ന് ചേർത്തല അന്ധകാരനഴിയിൽ കെഎ രാമൻ, പാർവ്വതിയമ്മ ദമ്പതികളുടെ മകളായാണ് ജനനം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിഎ ബിരുദവും എറണാകുളം ലോ കോളേജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി.

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരുന്നു. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്.

പത്ത് തവണ കേരള നിയമസഭാംഗമായി. കൂടുതല്‍ തവണ നിയമസഭാംഗമായ വനിത ഗൗരിയമ്മയാണ്. കൂടുതല്‍ തവണ മന്ത്രിസഭാംഗമായ വനിതയും ഗൗരിയമ്മയായിരുന്നു. ആറ് തവണയാണ് ഗൗരിയമ്മ മന്ത്രിയായത്.