അൽ അഖ്‌സ പള്ളിക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തെ അപലപിച്ച് സൗദിയും

0
28

റിയാദ് the കിഴക്കൻ ജെറുസലേമിലെ അൽ-അഖ്സാ പള്ളിയുടെ പവിത്രതയ്‌ക്കും വിശ്വാസികളുടെ സുരക്ഷയ്ക്കും  എതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ  ആക്രമണത്തെ അപലപിക്കുന്നതായി സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പത്രക്കുറിപ്പിലൂടെ  വ്യക്തമാക്കി.

ഇസ്രായേൽ അധിനിവേശത്തിന്റെ ഉത്തരവാദിത്തം വഹിക്കണമെന്നും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന അക്രമ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ  ആവശ്യപ്പെട്ടു.