ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ പലസ്തീനികൾക്ക് നേരെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തെ അപലപിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് .
കുവൈത്ത്, ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും പലസ്തീനുകാരുടെ അവകാശങ്ങളെ മാനിക്കണമെന്നും അമീർ ആവശ്യപ്പെട്ടു.
പലസ്തീന്‍ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ കുവൈത്ത് പിന്തുണക്കുമെന്നും അമീര്‍ പ്രസ്താവനയിൽ പറഞ്ഞു.