ഇന്ന് ചെറിയ പെരുന്നാൾ

0
30

.ഇന്ന് ചെറിയ പെരുന്നാള്‍. ഒരുമാസം നീണ്ട വൃതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നു. ലോക്ക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കൂട്ടായ പെരുന്നാള്‍ നമസ്കാരങ്ങളും ഒത്തുചേരലുകളും ഇല്ലാതെയാണ് ഇത്തവണയും പെരുന്നാള്‍.

. കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ലോക്ഡൌണ്‍ സമയത്താണ് ഇത്തവണയും പെരുന്നാൾ .പള്ളികളിലേയും മറ്റ് ഇടങ്ങളിലേയും ഈദ് നമസ്കാരങ്ങള്‍ക്ക് പകരം വീടിനുള്ളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ പങ്കു ചേരും. കോവിഡ് സാഹചര്യം പരിഗണിച്ച് ബന്ധു വീടുകളിലേക്കുള്ള സന്ദര്‍ശനം ഉള്‍പ്പടെ ഒഴിവാക്കണമെന്നാണ് സര്‍ക്കാരും മതപണ്ഡിതരും നിര്‍ദേശിച്ചിരിക്കുന്നത്.

മൈലാഞ്ചി ഇടുന്നതും പുതുവസ്ത്രം ധരിക്കുന്നതും ചെറിയ പെരുന്നാളിന്‍റെ പ്രത്യേകതയാണെങ്കിലും കോവിഡും ലോക്ഡൌണും കാരണം അതും ഒഴിവാക്കിയാണ് വിശ്വാസികളുടെ ആഘോഷം. റമദാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാർത്ഥനകളുമാണ് നടന്നതെന്നും അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  ഈദ് ഉൽ ഫിത്തർ സന്ദേശത്തിൽ പറഞ്ഞു .