തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗൺ നിലവില്‍ വരും. കോവിഡ് പ്രതിരോധ നടപടികളുടെെ ഭാഗമായാണിത്. തിരുവനന്തപുരം എറണാകുളം,തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗൺ നിലവില്‍ വരുന്നത്.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 7 ദിവസമാണ് ട്രിപ്പിള്‍ ലോക്ഡൗൺ നിലവില്‍ വരുന്നത്. ജില്ല അതിര്‍ത്തികളിലും, നഗരാതിര്‍ത്തികളിലും പ്രവേശിക്കുന്നതിനും, പുറത്ത് കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. മരുന്നുകടകള്‍, പെട്രോള്‍ പമ്പുകൾ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. പത്രം,പാല്‍ എന്നിവ രാവിലെ 8 മണിക്ക് അകം വിതരണം പൂര്‍ത്തിയാക്കണം.അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയൽ രേഖ കാണിച്ചും, വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ക്ക് ഓൺലൈൻ പാസ് വാങ്ങിയും യാത്രയെക്കും
ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പത്തു മുതല്‍ ഒന്നു വരെമാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കൾ, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.