കുവൈത്ത് സിറ്റി : 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് അവരുടെ വർക്ക് പെർമിറ്റുകൾ ഓൺലൈനിൽ പുതുക്കാൻ സഹായിക്കുന്നതിന് അംഗീകൃത അക്കാദമിക് സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അംഗീകരിച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസി ഡിപ്ലോമ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം നേടിയ വ്യക്തി ആണെങ്കിൽ, മുമ്പ് അവരുടെ സർട്ടിഫിക്കറ്റുകൾ തൊഴിൽ വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അവർക്ക് ഈ പുതിയ ഓട്ടോമാറ്റിക് സർട്ടിഫിക്കേഷൻ അംഗീകാര സംവിധാനത്തിലൂടെ അത് ചെയ്യാൻ കഴിയും.
സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈറ്റ് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുണ്ടായിരിക്കണം. ആവശ്യമായ ഒപ്പുകളും ഉണ്ടായിരിക്കണം. ഓട്ടോമാറ്റിക് സിസ്റ്റത്തിന്റെ ഫോമുകളില്‍ വിവരങ്ങള്‍ കൃത്യമായി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.