ഓരോ എംഎൽഎമാർ മാത്രമുള്ള 5 ഘടകകക്ഷികളിൽ എൽജെഡി ഒഴികെയുള്ള 4 പാർട്ടികൾക്ക് 2 ടേം കളിലായി മന്ത്രിസ്ഥാനം നൽകാൻ എൽഡിഎഫ് യോഗത്തിൽ ധാരണയായി. ആദി രണ്ടരവർഷം ഐഎൻഎൽ നും ജനാധിപത്യ കേരള കോൺഗ്രസിനുമാണ്
കോഴിക്കോട് സൗത്ത് അട്ടിമറി വിജയം നേടിയ ഐഎൻഎലിൻ്റെ അഹമ്മദ് ദേവർകോവിലും , ജനാധിപത്യ കേരള കോൺഗ്രസ് എം എൽ എ ആയ ആൻറണി രാജു ആദ്യ മന്ത്രിമാരും. തുടർന്ന് രണ്ടാം ടേമിൽ രാമചന്ദ്രൻ കടന്നപ്പള്ളിയും ബി ഗണേഷ് കുമാറിനും ആണ് മന്ത്രിസ്ഥാനം.
മന്ത്രിസ്ഥാനം നിഷേധിച്ചതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിെച്ചങ്കിലും എൽ.ജെ.ഡിയോട് സി.പി.എം അയഞ്ഞില്ല. ജെ.ഡി.എസിൽ ലയിക്കണമെന്ന് നേരത്തെ പറഞ്ഞത് സി.പി.എം നേതാക്കൾ ചർച്ചയിൽ ഓർമിപ്പിച്ചു.മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം എൽ.ജെ.ഡിയിൽ ഉയരുന്നുണ്ട്.