കുവൈത്തിൽനിന്ന് ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളിലേക്ക്  വിമാന സർവീസ് നടത്തും, അതേസമയം ഈ രാജ്യങ്ങളിൽനിന്ന്  കുവൈത്തിലേക്കുള്ള വിമാനസർവീസുകൾക്കേർപ്പെടുത്തിയ നിരോധനം തുടരും 

0
25

കുവൈത്ത് സിറ്റി:  കുവൈത്തിൽ നിന്ന് ഇന്ത്യയിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിൻവലിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ ശ്രീലങ്ക ബംഗ്ലാദേശ് നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം പ്രസ്തുത രാജ്യങ്ങൾക്ക് കുവൈത്തിലേക്ക് വരുന്നതിന് ഏർപ്പെടുത്തിയ യാത്രാവിലക്ക് തുടരുമെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു. അതേസമയം നേരത്തെതിനു സമാനമായി ചരക്ക് വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങളൊന്നുമില്ല