കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദവേദിയുടെ ഈദ് സംഗമം

0
16
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഈദ് സംഗമം നടന്നു. സൗഹൃദവേദി പ്രസിഡണ്ട് സുന്ദരൻ നായർ അധ്യക്ഷത വഹിച്ചു സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നമ്മൾ നടത്തുമ്പോൾ തന്നെ മനസ്സിനെ കൂട്ടിയിണക്കാൻ നമുക്ക് സാധിക്കുന്നത് കൊണ്ട് നമ്മൾ ഭാഗ്യവാന്മാർ ആണെന്ന് അദ്ദേഹം തന്റെ അധ്യക്ഷ ഭാഷണത്തിൽ സൂചിപ്പിച്ചു. തുടർന്ന് മനുഷ്യന് ദൈവം നൽകിയ വരപ്രസാദമാണ് മനുഷ്യത്വവും മാനവികതയും എന്നും
മണ്ണ് കൊണ്ട് നിർമ്മിച്ച മനുഷ്യന് ദൈവം വിണ്ണിൽ നിന്നും നൽകിയ ഈ അനുഗ്രഹങ്ങൾ തിരിച്ചറിയാനും ദേഹേച്ചകളെ അതിജീവിച്ച് അത് നിലനിർത്താനുമുള്ള തുടർച്ചയായ പരിശീലനമാണ്
റമദാൻ വ്രതാനുഷ്ഠാനം എന്നും ഈദ് സന്ദേശം നൽകിക്കൊണ്ട് കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവൂർ സൂചിപ്പിച്ചു .
വിശപ്പിൻ്റെ യഥാർത്ഥ്യം തിരിച്ചറിഞ്ഞ് തൻ്റെ ചുറ്റും ഒരു മനുഷ്യനും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതാണ് ഈദുൽ ഫിത്തറിൻ്റെ യഥാർതഥ സന്ദേശമെന്നും അദ്ധേഹം ഓർമ്മിപ്പിച്ചു. ജയദേവൻ, വർഗീസ്, പ്രോഗ്രാം കൺവീനർ അബ്ദുൽ റസാഖ് നദ് വി, സ്മിത, ചന്ദ്രബാബു എന്നിവർ ആശസകൾ ആർപ്പിച്ചു സംസാരിച്ചു. അഞ്ജലി ജയദേവൻ, കെ.വി.നൗഫൽ, സുന്ദരൻ നായർ എന്നിവരുടെ ഗാനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സൂം ആപ്ലികേഷൻ വഴിയാണ് സംഗമം നടന്നത്. ഹഷീബ് സാങ്കേതിക സഹായം നൽകിയ പരിപാടിയിൽ കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡണ്ട് സി.പി.നൈസാം സ്വാഗതവും യൂ.അഷ്റഫ് നന്ദിയും പറഞ്ഞു. കോവിഡ് കാരണം ഒരുമിച്ചിരിക്കാൻ സാധിക്കാത്തതിനാൽ തന്നെ ക്ഷണിക്കപ്പെട്ടവർക്ക് പെരുന്നാൾ ഭക്ഷണം അവരുടെ വീടുകളിൽ സംഘാടകർ എത്തിച്ചു കൊടുത്ത ശേഷമായിരുന്നു സൂമിൽ എല്ലാവരും ഒത്തുകൂടിയത്