സമൂഹമാധ്യമങ്ങളിൽ ഇസ്രായേൽ അനുകൂല പോസ് ഇട്ടതിന് മാപ്പുപറഞ്ഞ് കുവൈത്തിലെ ചെക്ക് റിപ്പബ്ലിക് അംബാസിഡർ

0
25

കുവൈത്ത് സിറ്റി: ഇസ്രയേൽ പതാക തന്റെ പേഴ്‌സണൽ സോഷ്യൽ മീഡിയ  അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിൽ കുവൈത്തിലെ ചെക്ക് റിപ്പബ്ലിക് അംബാസഡർ മാർട്ടിൻ ഡൊറാക്ക് തിങ്കളാഴ്ച ഖേദം പ്രകടിപ്പിച്ചു .

മുസ്ലിം മത വിശ്വാസികളായ കുവൈത്ത് സ്വദേശികൾ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കളുടെ വികാരം പരിഗണിക്കാതെയാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് നടത്തിയത് എന്നും, ഇതിൽ ഖേദിക്കുന്നതായി പറഞ്ഞ അദ്ദേഹം എല്ലാ കുവൈത്ത് പലസ്തീൻ സ്വദേശികളോടും ക്ഷമ ചോദിക്കുന്നതായും  ചെക്ക് റിപ്പബ്ലിക്ക് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തു.