കുവൈത്ത് സിറ്റി: അതിരൂക്ഷ കോവിഡ് വ്യാപനത്തിൻ്റെ പിടിയിലമർന്ന ഇന്ത്യയെ സഹായിക്കുന്നതിനായി മെയ് 18 മുതൽ ഡൊണേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി സാമൂഹിക കാര്യ മന്ത്രാലയത്തിലെ സാമൂഹിക വികസന അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹാന അൽ ഹജ്രി അറിയിച്ചു. നിലവിൽ കുവൈത്ത് ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്ന ആരോഗ്യരക്ഷാ സാമഗ്രികൾക്ക് പുറമേയാണിത്
വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് കാമ്പയിന്‍ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെയും ഇന്ത്യന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയുo പ്രതീകമാണ് കാമ്പയിന്‍ എന്നും അദ്ദേഹം പറഞ്ഞു.