ഇന്ത്യക്ക് സഹായഹസ്തവുമായി ഒമാൻ എയർ

0
16

ഒമാന്‍: കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ഇന്ത്യയിലേക്ക് അടിയന്തര സഹായവുമായി ഒമാന്‍ എയര്‍.  ഇന്ത്യയിലേക്ക് ആവശ്യമായ സഹായവുമായി ചരക്കുവിമാനങ്ങള്‍ 15 ദിവസം സര്‍വീസ് നടത്തും എന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രവാസ സമൂഹത്തിന്റെയും സഹായത്തോടെയാണ് സർവീസ്് നടത്തുക. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പത്ത് ടണ്‍ കാര്‍ഗോ സൗജന്യമായി എത്തിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലേക്കു മെഡിക്കല്‍ ഉപകരണങ്ങളും മറ്റും എത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കു സഹായമായി എന്നും ഒമാന്‍ എയര്‍ ഉണ്ടാകുമെന്നും , ഇന്ത്യയോടുള്ള ഒമാന്‍ എയറിന്റെ പ്രതിബദ്ധതയാണ് ഈ സഹായം എന്നും കമ്പനി സി ഇഒ എന്‍ജിനീയര്‍ അബ്ദുല്‍അസീസ് അല്‍ റെയ്‌സി പറഞ്ഞു.

അടുത്ത 15 ദിവസത്തേക്ക് കാര്‍ഗോ ഫീസില്‍ ഇളവ് വരുത്തിയിട്ടുണ്ട്. കൊവിഡ് സാഹയ ചരക്കുകള്‍ അയക്കാന്‍ വേണ്ടിയാണ് ഇളവ് വരുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ചാര്‍ജുകളും കസ്റ്റംസ് ചാര്‍ജുകളും കയറ്റിയയക്കുന്നവര്‍ അടക്കണം.