മൂന്നാം ഡോസ് ഓക്സ്ഫോർഡ് വാക്സിൻ കുവൈത്തിൽ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

0
17

കുവൈത്ത് സിറ്റി: കുവൈത്തിൽ ദിവസേനയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിരക്ക്  വർദ്ധിച്ചി വെങ്കിടോ, ‘ഓക്സ്ഫോർഡ്’ വാക്സിൻ ക്ഷാമം രാജ്യത്തെ ആരോഗ്യ അധികൃതരിൽ ആശങ്കയ്ക്ക്  കാരണമായിരുന്നു, ഫാഷൻ ലഭിക്കാറുമില്ല വരെ സമൂഹമാധ്യമങ്ങൾ പ്രതിഷേധവും ശക്തമായികൊണ്ടിരിക്കെ മൂന്നാം ബാച്ച് ഓക്സ്ഫോർഡ് വാക്സിൻ രാജ്യത്ത് എത്തിയതായി  ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.

ഒരു പ്രാദേശിക ഏജന്റിൽ നിന്ന് മൂന്നാമത്തെ ബാച്ച് ഓക്സ്ഫോർഡ് വാക്സിനുകൾ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വാക്സിനുകൾ കയറ്റി അയക്കുന്നതിൽ അടക്കം സുരക്ഷാ മാർഗ്ഗങ്ങൾ പൂർണമായി പാലിച്ചു എന്ന്  ഉറപ്പുവരുത്തുന്നതിനായി വാക്സിനുകൾ വിശകലനത്തിനും ലബോറട്ടറി പരിശോധനകൾക്കും അയച്ചതായും  അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓക്സ്ഫോർഡ് വാക്കിൻറെ ആദ്യ ഡോസ് സ്വീകരിച്ച നിരവധി പൗരന്മാർ  രണ്ടാമത്തെ ഡോസ് ലഭിക്കുന്നതിനായി മൂന്ന് മാസത്തിൽ കൂടുതൽ ആയി കാത്തിരിക്കുന്നു. തുടർന്ന് വാക്സിനേഷൻ പൂർത്തിയാക്കാനുള്ള അവകാശം ആവശ്യപ്പെട്ട് ‘# വിൻ_മൈ_ഡോസ്’ സോഷ്യൽ മീഡിിയ ക്യാമ്പയിനും പലരും ആരംഭിച്ചു.

രണ്ട് ഡോസുകൾക്കിയിലെ കാലതാമസം 4 മാസത്തിൽ കൂടാത്ത രീതിയിൽ രണ്ടാമത്തെ ഡോസ് നൽകുന്നതിനായി പൊതുജനങ്ങൾക്ക് സന്ദേശങ്ങൾ അയച്ചതായി  മന്ത്രാലയം അറിയിച്ചു.