വിജയകാന്ത് ആശുപത്രിയില്‍ ; ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി വൃത്തങ്ങൾ

0
21

നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍   പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻറെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2020 സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ രണ്ടിന് ഇരുവരും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കുറച്ചുകാലമായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വിജയ്കാന്ത്.