പോലീസിന് തലവേദനയായി പ്രേത സന്ദേശങ്ങൾ

0
36

കുവൈത്ത് സിറ്റി : കുവൈത്തിൽ പലഭാഗങ്ങളിലായി കാണപ്പെട്ട വിചിത്ര സന്ദേശങ്ങൾ  സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നു. പല ഇടങ്ങളിലായി കാണപ്പെട്ട സന്ദേശങ്ങൾ ഇപ്രകാരമാണ്, : “ഞാൻ കൊല്ലപ്പെടുകയും, എന്നെ കാറിൽ ഇടുകയും ചെയ്തു” – “എന്റെ സഹോദരൻ എന്നെ വെടിവച്ചുകൊന്നു”   മറ്റൊരു  സന്ദേശം ഇങ്ങനെ: “എന്നെ കൊന്ന് ബാഗിൽ നിക്ഷേപിച്ചു ”

ഈ എഴുത്തുകളിൽ ഭൂരിഭാഗവും സാൽമിയുടെയും ഹവല്ലിയുടെയും പ്രാന്തപ്രദേശങ്ങളിൽ ആണ് കാണപ്പെട്ടത്. ഇത് എഴുതിയ വ്യക്തികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആണ്ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) ഉദ്യോഗസ്ഥർ.

ഉദ്യോഗസ്ഥരുടെ നിഗമനം അനുസരിച്ച് എഴുത്തുകളിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ യഥാർത്ഥത്തിൽ ഈ പ്രദേശങ്ങളിൽ നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും, അവയുടെ യാഥാർത്ഥ്യം പുറത്ത് വരാതിരുന്നത് ആയിരിക്കാം ഈ സന്ദേശങ്ങൾക്ക് കാരണമെന്നുമാണ് അവരുടെ പക്ഷം.