കുവൈത്ത് സിറ്റി: 2021/2022 സാമ്പത്തിക വർഷത്തിൽ സർക്കാർ മേഖലയിലെ ജീവനക്കാർക്കുള്ള സ്കോളർഷിപ്പ് പദ്ധതി പുനരാരംഭിക്കുന്നതായി സിവിൽ സർവീസ് കമ്മീഷനിലെ (സിഎസ്‌സി) സ്‌കോളര്‍ഷിപ്പ് & അക്കാദമിക് ലീവ് വിഭാഗം ഡയറക്ടര്‍ നര്‍ജസ് ദസ്തി പ്രഖ്യാപിച്ചു. കൊറോണ പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ വർഷം ഇത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. സ്കോളർഷിപ്പുകളുടെയും അക്കാദമിക് ലീവുകളുടെയും നിർണ്ണയം നടത്താൻ 26 സർക്കാർ ഏജൻസികളെ സിഎസ്‌സി ബന്ധപ്പെട്ടതായും നര്‍ജസ് ദസ്തി വ്യക്തമാക്കി.
പദ്ധതികള്‍ക്ക് സിഎസ്‌സി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും, സ്പെഷ്യലൈസേഷനുകൾ സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അവര്‍ സൂചിപ്പിച്ചു. സ്വദേശിത്കരണ നയത്തിന് അനുസൃതമായി പദ്ധതിയില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.