കുവൈത്ത് സിറ്റി: കഴിഞ്ഞ ഏതാനും നാളുകളായി കുവൈത്തിൽ കൊറോണ വ്യാപന തോതിൽ കാര്യമായ കുറവ് വന്നതായി കൊറോണ ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല. തൻറെ ട്വിറ്റർ എക്കൗണ്ടിലൂടെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . രാജ്യത്ത് വാക്സിനേഷൻ പ്രചാരണം ത്വരിതപ്പെടുത്തിയതോടെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവു വന്നതായി അദ്ദേേഹം പറഞ്ഞു.
അദ്ദേഹത്തിൻ്റെ ട്വീറ്റ് ഇപ്രകാരം:
‘എപ്പിഡെമോളജിക്കൽ മോണിറ്ററിംഗിലൂടെ കുവൈത്ത് സ്വദേശികളിലും പ്രവാസികളിലും വൈറസ് വ്യാപനനിരക്കിൽ കഴിഞ്ഞ ഏതാനും നാളുകളായി കുറവുണ്ടായി. രാജ്യത്ത് എപ്പിഡെമോളജിക്കൽ കർവ് കുറയുന്നത് തുടരുന്നതായുമാണ് ‘