കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് ഇന്ത്യൻ വംശജർ ആത്മഹത്യ ചെയ്തു . ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യൻ സ്വദേശിയെ സാദ് അൽ-അബ്ദുല്ലയിലെ സ്പോൺസറുടെ വസതിയോട് ചേർന്നുള്ള ഉള്ള ഔട്ഹൗസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിന് വിവരം ലഭിച്ച ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ വിഭാഗവും സംഭവസ്ഥലത്തെത്തി എങ്കിലും ഇയാൾ മരിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരനെ ജലീബ് അൽ-ഷുയൂഖിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാൾ പ്രദേശത്തെ മരത്തിൽ ഇതിൽ തൂങ്ങിമരിക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു .