കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവച്ചേക്കും, ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതായി സൂചന

0
16

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെച്ചേക്കും എന്ന് റിപ്പോർട്ടുകൾ. കോണ്‍ഗ്രസ് ഹൈക്കമാന്ന്റിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കെ.പി.സി.സി പുനസംഘടനയ്ക്ക് വഴിയൊരുക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജിയെന്നാണ് പുറത്തുവരുന്ന വിവരം.

.കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ പദവിയിലേക്ക് ഉയർന്നു കേൾക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പാർട്ടി പുനസംഘടന വേണമെന്നും അധ്യക്ഷന് മാറ്റണമെന്നും എന്നും നേതാക്കളടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു.