തൃശ്ശൂര്‍: കൊടകര കുഴൽപണ കേസിൽ ആറാംപ്രതി മാർട്ടിനെ വീട്ടിൽനിന്നും പോലീസ് ലക്ഷങ്ങൾ കണ്ടെടുത്തു. 9 ലക്ഷം രൂപയാണ് പണമായി കണ്ടെത്തിയത്. കവർച്ചചെയ്ത കുഴപ്പത്തിൽ നിന്നുളതാണ് ഈ പണം എന്നാണ് പോലീസ് നിഗമനം. കൂടാതെ ഇയാള്‍ മൂന്ന് ലക്ഷം രൂപയ്ക്ക് ഇന്നോവ കാറും മൂന്നരലക്ഷം രൂപയ്ക്ക് സ്വര്‍ണ്ണവും നാല് ലക്ഷം രൂബാങ്കില്‍ നിക്ഷേപിച്ചതിനും രേഖകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി.കര്‍ത്തയെ ചോദ്യം ചെയ്യുകയാണ്. പണം ആലപ്പുഴയിലെത്തിച്ചു കര്‍ത്തയ്ക്കു കൈമാറാനായിരുന്നു നിര്‍ദേശമെന്ന് അറസ്റ്റിലായ പ്രതികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍.