കുവൈത്ത് സിറ്റി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജിഡിപി അനുപാതത്തിൽ ഏറ്റവും ഉയർന്ന കമ്മി കുവൈത്ത് ജിഡിപിയിൽ ആയിരിക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ് & പുവേഴ്‌സ് (എസ് ആന്റ് പി). കുവൈത്ത് ജിഡിപിയിൽ 20 ശതമാനത്തിന് കുറവ് രേഖപ്പെടുത്തും എന്നാണ് എസ് ആന്റ് പി പ്രവചിക്കുന്നത്. ആറ് ശതമാനം കുറവുമായി ബഹ്‌റൈനും യുണൈറ്റഡ് അറബ് എമിറേറ്റും തൊട്ടുപിന്നിലുണ്ട്. അഞ്ച് ശതമാനവുമായി സൗദി അറേബ്യയും, നാല് ശതമാനവുമായി ഒമാൻ നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. എന്നാൽ ജിഡിപിയിൽ കാര്യമായ മാറ്റങ്ങളില്ലാതെ നിൽക്കുന്നത് ഖത്തർ ആണ്. വെറും ഒരു ശതമാനത്തിന് കുറവ് മാത്രമാണ് ഖത്തർ ജിഡിപിയിൽ ഉണ്ടാവുകയെന്നും ഏജൻസി പ്രതീക്ഷിക്കുന്നു. കുവൈത്ത്, അബുദാബി, ഖത്തർ എന്നിവ തങ്ങളുടെ ആസ്തിയുടെ ഒരു ഭാഗം ഉപയോഗിച്ച് കമ്മി പരിഹരിക്കാൻ ശ്രമിച്ചേക്കും എന്നും നിരീക്ഷിക്കപ്പെടുന്നു