അറബ് ടൈംസ് നൽകിയ കുവൈത്ത് അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഓക്സ്ഫോർഡ് – കോവിഷീൽഡും

0
20

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ പത്രമായ അറബ് ടൈംസിൽ കുവൈത്ത് അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഓക്സ്ഫോർഡ് വാക്സ്നോട് ചേർന്നു, അതിൻറെ വ്യത്യസ്ത പേരുകളും ഉൾപ്പെടുത്തിയിരിക്കുന്നു.  അസ്ട്രസെനെക്ക – ഓക്സ്ഫോർഡ് (വാക്സെവ്രിയ, കോവിഷീൽഡ്), മോഡേണ, ജോൺസൺ & ജോൺസൺ എന്നിവയാണ് കുവൈത്തിലെ അംഗീകൃത വാക്സിനുകൾ എന്നാണ്  പത്രവാർത്തയിൽ പറയുന്നത്.

ഓക്സ്ഫോർഡ് അസ്ട്രസെനെക്ക വാക്സിനാണ്  കുവൈത്ത് അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഉത്പാദിപ്പിക്കുന്ന ഓക്സ്ഫോർഡ് വാക്സിന് കോവിഷീൽഡ് എന്നാണ്് പേര് നൽകിയിരിക്കുന്നത്. സമാന വാാക്സിനുകൾ ആണെങ്കിലും വ്യത്യസ്ത പേരുകൾ ആയതിനാൽ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചവർക്ക്് കുവൈത്തിലേക്ക് മടങ്ങിപ്പോകുമ്പോൾ ഇത് അംഗീകൃത വാക്സിസിനുകളിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ പ്രവാസികൾക്കിടയിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. നിലവിിിൽ പ്രാദേശിക പത്രം നൽകിയ പട്ടികയിൽ മാത്രമാണ് കുവൈത്ത് അംഗീകൃത  വാക്സിനുകളിൽ കോവിഷീൽഡും ഉൾപ്പെടുത്തിയത്.

കുവൈത്ത് അംഗീകൃതമല്ലാത്ത കോവിഡ് പ്രതിരോധ വാക്സിൻ രാജ്യത്തിന് പുറത്തുനന്ന് സ്വീകരിച്ച സ്വദേശി യാത്രക്കാരെ  നിയന്ത്രണങ്ങളിൽനിന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇതുവരെ  ഒഴിവാക്കിയിട്ടില്ല എന്ന് ഡി ജെ സി എ നേരത്തെ വ്യക്തമാക്കിയിരുന്നു.