വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദം; അതിവേഗ അനുമതി തേടി ഫൈസര്‍

0
32

ഡൽഹി: ഫൈസർ വാക്സിന് കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍  സാധിക്കുമെന്ന് നിർമ്മാതാക്കൾ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. 12 വയസ് കഴിഞ്ഞ കുട്ടികളിലും വാക്‌സിനേഷൻ ഫലപ്രദമാണെന്നും  ഫൈസർ അറിയിച്ചിട്ടുണ്ട്. വാക്‌സിനുള്ള അനുമതി വേഗത്തിലാക്കണമെന്നും അമേരിക്കന്‍ ഫാര്‍മ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.