കവരത്തി: ലക്ഷദ്വീപില്‍ 15 സ്‌കൂളുകള്‍ പൂട്ടിയതായി റിപ്പോര്‍ട്ട്. അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടിയാണ് നടപടി .കില്‍ത്താനില്‍ മാത്രം പൂട്ടിയത് അഞ്ച് സ്‌കൂളുകളാണ് പൂട്ടിിയത്.
അതേസമയം, ലക്ഷദ്വീപില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് ദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 39 ഉദ്യോഗസ്ഥരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കടുത്ത തീരുമാനവുമായി അഡ്മിനിസ്ട്രേറ്റര്‍ നീങ്ങുന്നത്.