കുവൈത്ത് സിറ്റി: കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഉൾപ്പടെ മെയ് 30 ന് ആരംഭിക്കേണ്ട പരീക്ഷകൾ പത്ത് ദിവസത്തേക്ക് മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ സര്‍ക്കാര്‍ – സ്വകാര്യ സ്‌കൂളുകളിലെയും പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ ആണ് നീട്ടി വെച്ചത് . മെയ് 30ന് ആരംഭിക്കേണ്ട പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിന് ആരംഭിച്ച് 24ന് സമാപിക്കുമെന്നും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്ലസ്ടു പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തി നേരിട്ടാണ് നടത്തുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. മറ്റു പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടക്കുക. മതപരമായ പരീക്ഷകള്‍ ജൂണ്‍ എട്ടിന് തുടങ്ങി 24ന് അവസാനിക്കും. വിദ്യാര്‍ഥികള്‍ക്ക് പേപ്പര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ അക്ഷേയും ഇതുമായി ബന്ധപ്പെട്ട് നാഷനല്‍ അസംബ്ലിയുടെ ശുപാര്‍ശയും പരിഗണിച്ചാണ് പ്ലസ്ടു പരീക്ഷയും അതോടൊപ്പം മറ്റ് പരീക്ഷകളും 10 ദിവസത്തേക്ക് നീട്ടിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ ടൈം ടേബിൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.