കുവൈറ്റ് സിറ്റി: കുവൈത്തിൽ 26 നൂതന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി യുഎസി ലെ ‘ആഗോള ഹെൽത്ത് കെയർ സ്ഥാപനമായ അബോട്ട് ഇന്റർനാഷണലുമായി കരാർ ഒപ്പിട്ടതായി ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ ട്വിറ്ററിലൂടെ അറിയിച്ചു.
തന്റെ ട്വിറ്റർ അക്കൗണ്ടിൽ മന്ത്രി പറഞ്ഞു, “ആരോഗ്യ മന്ത്രാലയത്തിന് ഒരു പുതിയ നേട്ടം, ഫുഡ് ആൻഡ് മെഡിസിൻ നിയന്ത്രണ മേഖലയുടെ ശ്രമങ്ങളുടെ ഫലമായി രാജ്യത്ത് ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ ശക്തിപ്പെടുത്തി..ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് കാരണമായി ആയി. കുവൈത്തിൽ 26 നൂതന ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള കരാർ ആഗോള ഹെൽത്ത് കെയർ സ്ഥാപനമായ അബോട്ട് ഇന്റർനാഷണലുമായ് ഒപ്പുവെച്ചത് ഇതിൻറെ ഫലമായാണ്.’
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക അനുസൃതമായി മരുന്നുകളുടെ വിലനിർണ്ണയത്തിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും മന്ത്രാലയം അടുത്തിടെ നിയന്ത്രിച്ചിട്ടുണ്ടെന്ന് ഫുഡ് ആൻഡ് മെഡിസിൻ കൺട്രോൾ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ വെളിപ്പെടുത്തി.പ്രമുഖ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളെ രാജ്യത്ത് നിക്ഷേപം നടത്തൻ ഇത് പ്രോത്സാഹിപ്പിക്കുമെന്നുംും, അദ്ദേഹം പറഞ്ഞു.
.