കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ജീവനക്കാർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതു ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിനുവേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന മൊബൈൽ യൂണിറ്റുകൾ വഴിയാണ് കെ ഐ എ യിൽ വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചത്. വിമാനത്താവളത്തിലും കുവൈത്ത് എയർവെയ്സ് ഓഫീസിലും ആയി രണ്ട് സൈറ്റുകളിൽ 10 യൂണിറ്റുകൾ ആയിരുന്നു കാമ്പയിനിൽ പങ്കെടുത്തത്.
8,000 ത്തോളം ജീവനക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയ പ്രതിനിധി ഡോ. ദിന അൽ-ദാബൈബ് പ്രസ്താവനയിൽ പറഞ്ഞു.
കുവൈറ്റ് എയർവേയ്‌സിനും വിമാനത്താവളത്തിലെ മറ്റ് എയർലൈനുകൾക്കുമൊപ്പം, നാഷണൽ ഏവിയേഷൻ സർവീസസ് (എൻഎഎസ്), കുവൈറ്റ് ഏവിയേഷൻ സർവീസസ് കമ്പനി (കാസ്കോ), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എന്നിവയിലെ ജീവനക്കാർക്കും . വിമാനത്താവളത്തിലെ വാണിജ്യ റീട്ടെയിൽ സ്ഥാപനങ്ങളിലെയും റെസ്റ്റോറന്റുകളിലെയും ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകി