കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്തിലെ സെമിത്തേരികളിൽ ശവസംസ്കാരത്തിനും മരണാനന്തരചടങ്ങുകൾക്കും പ്രത്യേക മാനദണ്ഡങ്ങളും നിയന്തണങ്ങളും ഏർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി.
സെമിത്തേരികളിൽ കുവൈത്ത് സ്വദേശികൾക്കും പ്രവാസികൾക്കും പ്രത്യേകം സ്ഥലങ്ങൾ അനുവദിച്ചു. ഒത്തുചേരലുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് അധികൃതർ പറയുന്നത്.
സുലൈബികാത്ത് സെമിത്തേരിയുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫോറൻസിക് സെമിത്തേരി സ്ഥലം പ്രവാസികൾക്കായി അനുവദിച്ചു . പൗരന്മാർക്ക് പഴയ സ്ഥലത്ത് തന്നെ അടക്കം ചെയ്യാം. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സെമിത്തേരി ഹാളിനുള്ളിൽ ശവസംസ്കാര പ്രാർത്ഥനകൾ മുനിസിപ്പാലിറ്റി നിരോധിച്ചിട്ടുണ്ട്.