ബേബി ജോണ്‍ ആര്‍.എസ്.പിയില്‍ നിന്ന് അവധിയെടുത്തു

0
27

തിരുവനന്തപുരം: ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് 6 മാസത്തേക്ക് അവധിയെടുത്തു. അവധി  വ്യക്തിപരമായ കാരണങ്ങള്ളാലാണെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. അതേസമയം പാര്‍ട്ടി നേതൃത്വത്തോടുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന ആദ്യ യുഡിഎഫ്  യോഗത്തിലും ഷിബു പങ്കെുടുത്തിരുന്നില്ല.  പല ഘട്ടങ്ങളായി ഉന്നയിച്ച ആവശ്യങ്ങളില്‍ മതിയായ പരിഗണന നല്‍കാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് ഷിബു മാധ്യമങ്ങളോട് പറഞ്ഞത്.ഘടകകക്ഷികളെ കോണ്‍ഗ്രസ് വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ ഷിബു ബേബി ജോണ് ഉന്നയിച്ചിരുന്നു.