സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂൺ 9 വരെ നീട്ടി

0
12

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായി. ജൂൺ 9 വരെ തുടരുമെന്നാണ് സർക്കാർ ലോക്ക് ഡൗൺ നേടിയത്. അതേസമയം, കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.  മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തുദിവസത്തേക്കു കൂടി നീട്ടിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കുറവുണ്ടാകുന്നത് വരെ കര്‍ശന നിയന്ത്രണം തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഫാക്ടറികള്‍ക്ക് 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാൻ ആനുവദിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മദ്യശാലകള്‍ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നൽകിയേക്കും

കഴിഞ്ഞ ദിവസം ലോക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു .മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകള്‍ നിലവില്‍ വരുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകള്‍.