ലോക്കഡൗണിൽ കൂടുതൽ ഇളവുകൾ

0
25

സംസ്ഥാനത്ത് ലോക്ക്ഡൌൺ ജൂൺ ഒമ്പതാം തീയതി വരെ തുടരുമെങ്കിലും  കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • അധികമായി നൽകിയ ഇളവുകൾ : വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹ ആവശ്യത്തിനുള്ള ടെക്‌സ്‌റ്റൈൽസ്, സ്വർണ്ണം, പാദരക്ഷ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും.
  • കയർ, കശുവണ്ടി, മുതലായവ ഉൾപ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാം. എന്നാൽ ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനത്തിൽ കവിയാൻ പാടില്ല.
  • വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും നൽകുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അഞ്ചു വരെ തുറന്ന് പ്രവർത്തിക്കാം.
  • പാക്കേജിങ് ഉൾപ്പെടെ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും തുറക്കാം.
  • ബാങ്കുകൾ നിലവിലുള്ള തിങ്കൾ, ബുധൻ, ദിവസങ്ങളിൽ പ്രവർത്തനം തുടരും. പക്ഷെ, സമയം വൈകുന്നേരം അഞ്ചു വരെയായി ദീർഘിപ്പിച്ചു.
  • കള്ള് പാഴ്‌സലായി നല്കാൻ ഷാപ്പുകൾക്ക് അനുമതി നൽകും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം പ്രവർത്തനം.
  • പാഴ്‌വസ്തുക്കൾ സൂക്ഷിച്ച സ്ഥലങ്ങളിൽ അവ മാറ്റുന്നതിന് വേണ്ടി ആഴ്ചയിൽ രണ്ട ദിവസം അനുവദിക്കും .