ഗാർഹിക തൊഴിലാളികളെ സൗദി അറേബ്യയിലേക്ക് അയക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഫിലിപ്പീൻസ് പിൻവലിച്ചു. രാജ്യത്തേക്ക് വരുന്ന തൊഴിലാളികൾ ക്വാറൻറയ്ൻ പി സി ആർ സ്വയം വഹിക്കണമെന്ന് സൗദിയുടെ തീരുമാനത്തെത്തുടർന്ന് ആയിരുന്നു ഫിലിപ്പൈൻസ് റിക്രൂട്ട്മെൻറ് നിർത്തിവച്ചത്.
റിക്രൂട്ട്‌മെന്റ് ഏജൻസികളും സൗദി തൊഴിലുടമകളും ഗാർഹിക തൊഴിലാളികളുടെ ടെസ്റ്റുകളുടെ ചിലവും 10 ദിവസത്തെ ക്വാറൻറയ്ൻ ചെലവും വഹിക്കുമെന്ന് സൗദി അറേബ്യ ശനിയാഴ്ച ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്നാണ് വിലക്ക് നീക്കിയതെന്ന് ഫിലിപ്പൈൻസ് ലേബർ സെക്രട്ടറി സിൽവെസ്ട്രെ ബെല്ലോ പറഞ്ഞു.