കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്കുള്ള പിന്തുണയും സഹായവും തുടരുമെന്ന് കുവൈത്ത്

0
19

കുവൈത്ത് സിറ്റി: അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് സഹായവും പിന്തുണയും നല്‍കുന്നത് തുടരുമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ അറിയിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറും ആയി നടത്തിയ ടെലിഫോൺ ചർച്ചയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. കോവിഡ് രണ്ടാം തരം ഘട്ടത്തിൽ സൗഹൃദ രാജ്യമായ കുവൈത്ത് ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും സഹായ സഹകരണങ്ങൾക്കും ജയശങ്കർ നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മറ്റും ഇരുവരും ചര്‍ച്ച ചെയ്തു.