കവരത്തി: ലക്ഷദ്വീപിൽ ജനജീവിതം ദുസ്സഹമാക്കി കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപ് ബി.ജെ.പി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററെ നേരില്‍കണ്ട് സംസാരിച്ചേക്കും. വിവാദ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടും, എന്നാൽ ഭരണവിഭാഗം ഇതിന് തയ്യാറാകാതിരുന്നാൽ ദിലീപിലെ പ്രക്ഷോഭപരിപാടികൾ കനക്കും
ഇന്ന്ല മുതൽ ദ്വീപിൽ സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരും. നിലവില്‍ സന്ദര്‍ശക പാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.