60 കഴിഞ്ഞവരുടെ റസിഡൻസി പുതുക്കണ്ടെന്ന തീരുമാനത്തിനെതിരെ സ്വദേശികൾ ഉൾപ്പടെയുള്ളവരുടെ പ്രതിഷേധ ക്യാമ്പയിൻ

0
14

കുവൈത്ത് സിറ്റി : 60 വയസ്സിന് മുകളിൽ പ്രായമുള്ള  ഹൈസ്‌കൂൾ വിദ്യാഭ്യാസമോ അതിൽ കുറവോ യോഗ്യതയുള്ള  പ്രവാസികളുടെ  റെസിഡൻസി പെർമിറ്റുകൾ പുതുക്കേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം.

“ഞാൻ തീരുമാനത്തിന് എതിരാണ്” എന്ന പ്രചാരണമാണ് ഇപ്പോൾ കുവൈത്തിൽ തരംഗമാകുന്നത്. പാരന്മാരും പ്രവാസികളും ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് ഇതിൽ അണിചേർന്നത്. തുടർന്ന് ഹാഷ് ടാഗ് ട്രെൻഡ് ചെയ്യുകയും ചെയ്തു. ഈ നിയമം ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ആണ് ക്യാമ്പപയിനി ഭാഗഭാക്കായവരുടെ ആവശ്യം.

കുവൈത്ത് വിഷ്വൽ ആർട്ടിസ്റ്റായ മുഹമ്മദ് ഷറഫ് ആണ് ഇതിന് തുടക്കം കുറിച്ചത്.  ” 60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ റസിഡൻസി പുതുക്കുന്നത്നി ർത്തലാക്കാനുള്ള തീരുമാനത്തിന് ഞാൻ എതിരാണ് ’ എന്ന് എഴുതിയ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് പ്രചാരണത്തിന് കാരണമായി.

കുവൈത്തിൽ താമസിക്കുകയും അതിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്ത ആയിരക്കണക്കിന് ആളുകളെയും അവരുടെ കുടുംബങ്ങളെയും പുറത്താക്കാൻ ശ്രമിക്കുന്നത് യുക്തിരഹിതവും വിവേചനപരവുമാണെന്ന് ക്യാമ്പയിൻ്റെ ഭാഗമായ പലരും വിമർശിച്ചു.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പ്രസിദ്ധീകരിച്ച 2020 ലെ ജനസംഖ്യാ സെൻസസ് പ്രകാരം 60 വയസ്സിനു മുകളിലുള്ള 220,000 പ്രവാസികൾ കുവൈത്തിൽ താമസിക്കുന്നു. എല്ലാവരേയും ഈ തീരുമാനം ബാധിക്കുന്നില്ലെങ്കിലും, പ്രായപരിധിയിലുള്ള പലരും ഉന്നത വിദ്യാഭ്യാസ ബിരുദം ഇല്ലാത്തതിനാൽ ഇവിടം വിടാൻ നിർബന്ധിതരാകും.