എസ്എംഇ കളുടെ കടബാധ്യതകൾ നികത്താൻ പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനായി ബില്ല്

0
18

കുവൈത്ത് സിറ്റി : ചെറുകിട സംരംഭകരുടെ സാമ്പത്തിക ബാധ്യതകൾ ഭാഗികമായോ പൂർണമായോ നികത്തുന്നതിന് വേണ്ടി പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് പാർലമെൻറിൽ ബില്ല് സമർപ്പിച്ചു. എംപി മാരായ  മുഹമ്മദ് ഒബയ്ദ് അൽ രജാഹി,  മുബാറക് അൽ-അജ്മി, സൽമാൻ അൽ-അസ്മി, സൗ ​ദ് ബു സാലിബ്. ഫർസ് ആൽ ദഹനി, എന്നിവർ ചേർന്നാണ് പാർലമെൻറിൽ ബില്ല് സമർപ്പിച്ചത്. കോടതി വിധിയിലൂടെ പണം ലഭിക്കാൻ അനുമതി നേടിയ എസ് എംം ഇ ഉടമകളാണ് ഫണ്ടിന്റെ ഗുണഭോക്താക്കൾ എന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.

സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ചെയർമാൻ ധനമന്ത്രിയുടെ അംഗീകാരപ്രകാരം ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തുറക്കും. ഫണ്ട് കൈകാര്യം ചെയ്യാൻ ഉന്നത സമിതി രൂപീകരിക്കണമെെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. , നിയമനിർമ്മാണ വകുപ്പ്, ധനമന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്, സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ചാരിറ്റീസ് വകുപ്പ്, കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ) , വാണിജ്യ വ്യവസായ മന്ത്രാലയം, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ദേശീയ ഫണ്ട് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായിരിക്കും.