കുവൈത്ത് സിറ്റി: എല്ലാ യാത്രക്കാരും കുവൈത്തിലേക്ക് യാത്ര പുറപ്പെടുന്ന തീയതിക്ക് 24 മണിക്കൂർ മുമ്പ് കുവൈത്ത് മൊസാഫർ അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന് ഡിജിസിഎ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് ചെക്കിങ് ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന തടസങ്ങളും ബുദ്ധിമുട്ടുകളും ദൂരീകരിക്കുന്നതിന് വേണ്ടിയാണ് ഇതെന്ന് ഡിജിസിഎ അറിയിച്ചു.
കുവൈത്ത് മൊസാഫർ ആപ്ലിക്കേഷന്റെ സംവിധാനം സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിരവധി നിരീക്ഷണങ്ങൾ നടത്തി. ആപ്പിൽ യാത്രക്കാരുടെ ആരോഗ്യവിവരങ്ങൾ നൽകുന്നത് കൂടുതൽ ലളിതമാക്കിയതായും, അതേസമയം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്ന രീതിയിലാണ് ഇവയെന്നും അധികൃതർ വ്യക്തമാക്കി.