സ്വകാര്യ നഴ്സറികളിലെ 2,500 ജീവനക്കാർക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പയിനുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
26

കുവൈത്ത് സിറ്റി: കുവൈത്തിലെ നഴ്സറികൾ ജൂണിൽ പ്രവർത്തനം പുനരാരംഭിക്കുന്നത് മുന്നോടിയായി സ്വകാര്യ നഴ്സറികളിലെ എല്ലാ തൊഴിലാളികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. പ്രത്യേക വാക്സിനേഷൻ ക്യാമ്പയിൻ ആണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇന്നു നടക്കുന്ന ക്യാമ്പയിനിൽ 2500 ഓളം തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യകാര്യ മന്ത്രാലയം സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് വാക്സിനേഷൻ കാമ്പയിൻ നടത്തുന്നത്.