സർവീസ് റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് തിരികെ നൽകും

0
22

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സർവീസ് റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് തിരികെ നൽകും.
. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക പ്രത്യേക വൗച്ചറുകളായി മാറ്റുകയാണ് ആദ്യം ചെയ്തത് എന്നാല്‍, ഇത് പണമായി പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

വിമാനം റദ്ദാക്കി എങ്കിലും യാത്രയ്ക്കായി എടുത്ത് ടിക്കറ്റിന് പണം തിരികെ ലഭിച്ചിരുന്നില്ല. തുടർന്ന് പ്രവാസി ലീഗല്‍ സെല്‍നെ സമീപിക്കുകയും പണം തിരികെ നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു . റദ്ദാക്കിയ ടിക്കറ്റിനു പകരമായി റീ ബുക്കിങ് സൗകര്യം നൽകാമെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതിനായി സമയപരിധിയും നിശ്ചയിച്ചിരുന്നു. 2021 ഡിസംബര്‍ 31നകം റീ ബുക്കിംഗ് നടത്തിയിരിക്കണം എന്നായിരുന്നു നിബന്ധന.

എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം ഇനി എന്ന് യാത്ര സാധ്യമകുമെന്ന് അറിയില്ല. ഈ സാഹചര്യത്തില്‍ പണം നഷ്‍ടമാവുമെന്ന സാഹചര്യമുണ്ട്. അതിനാല്‍ പണം തിരികെ ലഭിക്കണം എന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തുകയായിരുന്നു.