കുവൈത്ത് സിറ്റി : ഈ മാസം അവസാനം മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഘട്ടംഘട്ടമായി പൂർണമായി പ്രവർത്തനം ആരംഭിക്കുമെന്ന് എന്ന് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കുവൈറ്റ് അംഗീകൃത വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ നടത്തിയ യാത്രക്കാരെ രാജ്യത്തേക്ക് വരാൻ അനുവദിക്കുമെന്ന വ്യവസ്ഥയോടെ ആയിരിക്കുമെന്നും, റിപ്പോർട്ടിൽ പറയുന്നു.
കുവൈത്ത് അംഗീകൃത പട്ടികയിൽ ഇല്ലാത്ത വാക്സിനുകൾ ഉപയോഗിച്ച് വിദേശത്ത് നിന്ന് വാക്സിനേഷൻ എടുത്തിട്ടുള്ളവർക്ക്, അംഗീകാരമുള്ള വാക്സിൻ ഒരു ഡോസ് ഇവിടെ എത്തിച്ചേരുമ്പോൾ നൽകുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യം 60% പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയാൽ, സ്കൂളുകൾ പൂർണ്ണമായും തുറക്കും, ഇല്ലെങ്കിൽ, സ്കൂളുകൾ ആരംഭിക്കുന്നത് ക്രമേണ ആയിരിക്കും.