കെയർ ഫോർ കേരള മിഷനിൽ പൽപക് പങ്കാളികൾ ആയി.

0
26

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമായ രീതിയിൽ മെഡിക്കൽ ഉപകരണങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കുവാനായി കേരള പ്രവാസി ക്ഷേമനിധി ബോർഡും നോർക്കയും ചേർന്നു സംഘടിപ്പിക്കുന്ന കെയർ ഫോർ കേരള മിഷൻ 2021 ൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റും പങ്കാളികൾ ആയി. 300 ദിനാറോളം വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും കൂടാതെ മറ്റു ഉപകരണങ്ങൾ വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും സംഭാവന ചെയ്യുക ഉണ്ടായി.

മംഗഫിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് സംഭാവന തുക കേരള പ്രവാസി ക്ഷേമനിധി, നോർക്കാ ഡയറക്ടർ ശ്രീ. അജിത് കുമാറിന് കൈമാറി. പ്രസിഡന്റ് പ്രേംരാജ്, ജന. സെക്രട്ടറി ജിജു മാത്യു, ട്രഷറർ ശ്രീഹരി, ജോയിന്റ് സെക്രട്ടറി ശിവദാസ് വാഴയിൽ, ഫഹാഹീൽ ഏരിയാ പ്രസിഡന്റ് ഷാജു തീത്തുണ്ണി, എന്നിവർ പങ്കെടുത്തു.